
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസ്സയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ടോളിൽ വാഹനങ്ങളുടെ യൂസർ ഫീചാർട്ട് പുറത്ത് വിട്ടു. ഫോം മൂന്നിലാണ് ടോളിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ സംഖ്യ നിശ്ചചയിച്ചിരിക്കുന്നത്.
ദേശീയപാതയിൽ ഇനി പൂർത്തിയാകാനുള്ള പണികൾ
പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെ അടിപ്പാതയുടെ പണികൾ
വഴുക്കുംപാറയിൽ അടിപ്പാതയുടെയും പുതിയ റോഡിന്റെയും നിർമാണം
വിവിധ ഭാഗങ്ങളിലായി 22 കിലോമീറ്റർ സർവീസ് റോഡ് പൂർത്തിയാക്കൽ
കൊമ്പഴയിലും വാണിയമ്പാറയിലും പന്തലാംപാടത്തും അടിപ്പാത/സ്ക്കൈ വാക്ക്ബസ്റ്റോപ്പുകളുടെ നിർമാണം
ബസ്റ്റോപ്പുകളുടെ നിർമാണം
കുതിരാൻ കേന്ദ്രീകരിച്ച് ലോറി പാർക്ക്
ഒന്നാമത്തെ തുരങ്കത്തിലെ ഗ്യാൻട്രി കോൺക്രീറ്റിടൽ
10 കിലോമീറ്റർ അഴുക്കുചാൽ നിർമാണം
വാർത്തകൾ WhatsApp വഴി ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0





