
കണ്ണാറ വീണ്ടശ്ശേരിയിൽ ഇലക്ട്രിസിറ്റി ജീവനക്കാരനെ മർദ്ദിച്ചതായി പരാതിയെ തുടർന്ന് കേസെടുത്തു.
പട്ടിക്കാട് കണ്ണാറ വീണ്ടശ്ശേരി പ്രദേശത്താണ് ജനുവരി 11 ന് സംഭവം നടന്നത് വീട്ടുകാർ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ വേണ്ടി ചുമതലയുള്ള ജീവനക്കാരനെയാണ് ജോലിക്കിടയിൽ വീട്ടുടമസ്ഥൻ അകാരണമായി മർദ്ദിക്കുകയും അസഭ്യം പറയുകയും കൂടാതെ അദ്ദേഹത്തിന്റെ വണ്ടിയുടെ ചാവി ഊരിയെടുക്കുകയും കൊന്നുകളയുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതി ജനുവരി മാസം പതിനൊന്നാം തീയതി ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത് അദ്ദേഹത്തെ പിന്നീട് പരിക്കുകളോടുകൂടി മറ്റു ജീവനക്കാർ പീച്ചി ഹോസ്പിറ്റൽകൊണ്ടുപോവുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത വീട്ടുടമസ്ഥൻ എതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് പോലീസിൽ പരാതി സമർപ്പിച്ചു തുടർന്ന് പീച്ചി പോലീസ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു.
വാർത്തകൾ ലഭിക്കുന്നതിന് താഴെ Link ൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0


