



SNDP സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ വെച്ച് ശ്രീനാരായണ ധർമ്മപരിപാലന പ്രതിജ്ഞ എടുത്തു .എസ്.എൻ.ഡി.പി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ വെച്ച് പ്രസിഡന്റ് അഡ്വ. എസ്.ചന്ദ്രസേനന്റെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മപരിപാലന പ്രതിജ്ഞ എടുത്തു.
മഹാഗുരുവിന്റെ നാമത്തിൽ സ്ഥാപിതമായ ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തെ അതിന്റെ പരിപാവനതയും,സത്തയും ഹൃദയത്തിൽ സ്വംശീകരിച്ചു കൊണ്ടും അതിന്റെ ഉദ്ദേശ്യങ്ങളെ മാനിച്ചു കൊണ്ടും പ്രസ്ഥാനത്തിന് വേണ്ടി പൂർവ്വ സൂരികൾ ആയ മഹാത്മാക്കൾ ചെയ്ത സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടും മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് ഞാൻ മനസിലാക്കുന്നു .
ശ്രീ നാരായണീയരുടെ ആത്മീയവും ഭൗതികവുമായ ഉയർച്ചയ്ക്ക് വേണ്ടി സ്ഥാപിതമായ SNDP യോഗത്തെ അതിന്റെ ധാർമ്മികവും മൗലികവുമായ മാർഗ്ഗത്തിൽ നിലനിർത്താനും അധാർമ്മിക പ്രവൃത്തികളെ തുടച്ചുമാറ്റി ശുദ്ധീകരിക്കാനും ഗുരുദേവന്റെ കാല്പാടുകളെ പിൻതുടർന്നു നവീകരിക്കാനും ബുദ്ധികൊണ്ടും യുക്തികൊണ്ടും സാധ്യമായ കർമ്മങ്ങൾ അനുഷ്ടിക്കുമെന്നും യോഗത്തെ ഗുരുധർമ്മത്തിൽ നിന്നും അകറ്റുന്ന എല്ലാവിധ നീചവൃത്തികളെയും പ്രതിരോധിക്കുമെന്നും .
SNDP യോഗത്തിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും യോഗത്തിൽ നിന്നും അപഹരിക്കപ്പെട്ട സമ്പത്തും വപുസ്സും തിരിച്ചു പിടിക്കാനും പൂർണ്ണ സമർപ്പണത്തോടെ യത്നിക്കുമെന്നും .
മഹാ ഗുരുവിന്റെ പാദസ്പർശത്താൽ പുണ്യം നേടിയ മഹാദേവന്റെ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ അരുവിപ്പുറത്തെ ധന്യ ഭൂവിൽ വെച്ച് ഇതിനാൽ ധർമ്മ പരിപാലന പ്രതിജ്ഞ ചെയ്തു. കൊള്ളുന്നു എന്നായിരുന്നു പ്രതിജ്ഞ.അഡ്വ.കമൽജിത്ത്, വൈസ് പ്രസിഡന്റ്, പി.എസ്. രാജീവ് പരിമണം, വനിതാ സംഘം ചെയർപേഴ്സൺ ഡോ. ഗിരി, തിരുവനന്തപുരം ജില്ലാ ചെയർമാൻ അഡ്വ.ശ്രീധരൻ,കൺവീനർ അനന്തപുരി ഉണ്ണികൃഷ്ണൻ, സുജിത് അരുവിപ്പുറം എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ ലഭിക്കുന്നതിന് Link ൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0




