September 8, 2024

108 ആംബുലൻസിൻ്റെ സേവനങ്ങൾ എന്തൊക്കെ?

Share this News

108 ആംബുലൻസിൻ്റെ സേവനങ്ങൾ എന്തൊക്കെ?

ഹോസ്പിറ്റലുകളിൽ അടിയന്തിര ഘട്ടങ്ങളിൽ പോകുവാനായി ആയിരങ്ങൾ  വാഹനക്കൂലി  ആയി മുടക്കേണ്ട സൗജന്യ സേവനം 24 മണിക്കൂറും   നടത്തി വരുന്ന സർക്കാരിന്റെ കനിവ് 108 ആംബുലൻസ്  (ട്രോമാ കെയർ )ന്റെ സേവനം.   

പ്രാദേശിക വാർത്തകൾ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

ഈ  സേവനം തികച്ചും  സൗജന്യമാണ്. APL, BPL, പണക്കാരൻ,പാവപ്പെട്ടവൻ എന്നൊന്നും യാതൊരു  വ്യത്യാസവും  ഇല്ലാതെ, ആപത്തിൽ പെടുകയോ, കണ്മുൻപിൽ കാണുന്ന  വാഹനാപകടങ്ങളിൽ പെട്ടവർക്കോ, നെഞ്ച് വേദന, ശ്വാസം മുട്ട്, മുതലായ ഏതൊരു എമർജൻസി സിറ്റുവേഷനിലും,
ഗർഭണികൾ, തേനീച്ച ആക്രമണം, പാമ്പ് കടി  ഏൽക്കുന്നവർക്കോ,പൊള്ളൽ ഏൽക്കുന്നവർക്കോ അങ്ങനെ ഏതൊരു വിത അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ  ഏതൊരാൾക്കും എത്രയും  വേഗത്തിൽ  വിളിക്കാവുന്ന വാഹനം ആണ് 108 ആംബുലൻസ് സേവനം..
( ഈ  വാഹനം ആംബുലൻസ് ആണെങ്കിലും, മൃതദേഹം വഹിക്കുവാൻ  ഈ  വാഹനം ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ഉള്ളതുകൊണ്ടും, അങ്ങനെ ഉള്ള വാഹനങ്ങളിൽ  സാദാരണക്കാർക് കയറുവാൻ  പേടി ഉള്ളതുകൊണ്ടും തന്നെ ആ മൃതശരീരം വഹിക്കുന്ന സേവനം ഇതിൽ  ലഭ്യമല്ല. )

അടിയന്തര സാഹചര്യത്തിൽ  108 എന്ന നമ്പറിൽ വിളിക്കുക, കാൾ സെന്ററിൽ നിന്നും ചോദിക്കുമ്പോൾ അഡ്രെസ്സ്, ഫോൺ നമ്പർ, രോഗിയുടെ പേര്, വയസ്സ്, എന്നിവ പറയുകയേ  വേണ്ടു…എത്രയും  വേഗം വാഹനം എത്തിയിരിക്കും.

ഒരു  നേഴ്സും(അത്യാവശ്യ ഘട്ടങ്ങളിൽ  രോഗിയെ സഹായിക്കാൻ, CPR മുതലായവ  കൊടുക്കേണ്ടി വന്നാൽ അതിനുവേണ്ടി ), ഒരു ഡ്രൈവറും എപ്പോഴും നിങ്ങൾക് വേണ്ടി  ഈ  വാഹനത്തിൽ ഉണ്ടായിരിക്കും.

അത്യാവശ്യം വേണ്ട മരുന്നുകൾ, ഓക്സിജൻ സൗകര്യം, എന്നിവ രോഗികൾക്കു വേണ്ടി സജ്ജം  ആണ്.

ഏറ്റവും അടുത്തുള്ള  ഹോസ്പിറ്റലിലേക് ആയിരിക്കും രോഗികളെ  ആദ്യം എത്തിക്കുക.
( വീടുകളിൽ നിന്നും പ്രൈവറ്റ്  ഹോസ്പിറ്റലിൽ പോകേണം  എന്നുള്ളവർ വാഹനത്തിൽ കയറിയതിനു  ശേഷം അധികാരപ്പെട്ട നേഴ്സ് നോടു അറിയിക്കേണ്ടതാണ്. അവർ  കാൾ സെന്ററിൽ അറിയിക്കുകയും വേണ്ട നടപടികൾ  നിങ്ങളെ അറിയിക്കുകയും  ചെയ്യും. ഈ സേവനമെല്ലാം നിങ്ങൾക് കാശു മുടക്കില്ലാതെ ലഭിക്കുന്നതാണ്.

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകേണം എങ്കിൽ അവിടെ ഉള്ള നേഴ്സ് മാരോടൊ, ഡോക്ടർ നോടോ ധൈര്യമായി  നിങ്ങൾക് അവകാശപ്പെടാം  108 ആംബുലൻസ് സേവനം. മറ്റു ഓട്ടങ്ങളിൽ ആണെങ്കിലും അല്പം വൈകിയാലും  അടുത്ത ലൊകേഷനിൽ നിന്നും വാഹനം എത്തിയിരിക്കും.

ഈ  വാഹനം നിങ്ങൾ  ഓരോരുത്തരുടെയും,  ആണ്. അതുകൊണ്ട് തന്നേ  വാഹനം ദുരുപയോഗം  ചെയ്യാതെ ഇരിക്കുക,  കൃത്യമായുള്ള വഴികൾ മാത്രം പറഞ്ഞു  കൊടുക്കുക., ഓട്ടോറിക്ഷ പോലും തിരിക്കാൻ ഇടയില്ലാത്ത ദുർഗഡം  നിറഞ്ഞ വഴികളിൽ  വണ്ടിപ്പോകും എന്ന് നിർബന്ധം പറഞ്ഞു വാഹനത്തെ  കുടുക്കിൽ ചാടിക്കാതെ ഇരിക്കുക. (  ഒരു ആവശ്യവും ഇല്ലാതെ വാഹനം  വിളിച്ചു വരുത്തുകയോ ദുരുപയോഗം  ചെയ്യുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ പോലീസ് നിയമ നടപടികൾക്  വിധേയരാകേണ്ടി  വരും  ).
ഇതിലുള്ള ജീവനക്കാർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാതെ സ്നേഹത്തോടെ ഉള്ള ഇടപെടലുകൾ  നമ്മുടെ സമൂഹത്തിൽ നിന്ന് ഉണ്ടാകട്ടെ എന്ന്  ആഗ്രഹിക്കുന്നു.

ഇത് ഒരു ജീവൻ രക്ഷിക്കാൻ ഉള്ള യാത്ര ആണ്. അപ്പോൾ അത്യാവശ്യം ഉള്ളവർ മാത്രം രോഗിയോടൊപ്പം കയറുക, അതായത്  ഒരാൾ എങ്കിലും രോഗിയോട് ഒപ്പം ഉണ്ടാകണം.
ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വരുവാനുള്ള സൗകര്യം ഇതിൽ  ലഭിക്കുക  ഇല്ല. (റിട്ടേൺ ട്രിപ്പ്‌ പാടില്ല, കാരണം ആ സമയത്ത്  മറ്റു കാളുകൾ  വന്നാൽ അത് അറ്റൻഡ് ചെയ്യേണ്ടത് ഉള്ളത് കൊണ്ട്. )

മിനിമം ചാർജ് പോലും 10 രൂപയോളം ആകാൻ പോകുന്ന ഈ  സാഹചര്യത്തിൽ  സൗജന്യ സേവനം നമ്മൾ ഉപയോഗപ്പെടുത്തുക.

ഈ  മെസ്സേജ് എല്ലാവരിലും എത്തിക്കുക.

Thanks


Any emergency /trauma care, call 108.

9895792787
error: Content is protected !!