ചെവ്വൂരിൽ ഫർണിച്ചർ നിർമ്മാണശാലയ്ക്ക് തീപിടിച്ചു അഗ്നിരക്ഷാ സേനയെത്തി തീയണച്ചു
പെരുമ്പിള്ളിശ്ശേരിക്കും ചെവ്വൂരിനും ഇടയിലുള്ള പാമ്പാംതോടിന് സമീപത്തെ ഫർണിച്ചർ നിർമാണ ശാലയ്ക്ക് തീ പിടിച്ചു. ആഴ്ചങ്ങാടൻ ചെവ്വൂർ സെബി ജോർജിന്റെ ഉടമസ്ഥതയിലുള്ള സയിന്റ് ജോർജ് ഫർണിചർ ഷോറൂമിന്റെ പുറകിലുള്ള ഫർണിച്ചർ നിർമ്മാണശാലയാണ് കത്തിയത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. തൃശ്ശൂർ ഫയർ ഫോർഴ്സ് ഒരു യൂണിറ്റ് ഫയർ എൻജിനുമായി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ജലലഭ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി പുതുക്കാട് അഗ്നിരക്ഷ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് ഫയർ എൻജിൻ കൂടി സഹായത്തിനായി എത്തി ഏകദേശം രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിനുശേഷം തീ അടുത്തുള്ള ബിൽഡിങ്ങുകളിലേക്ക് പടരാതെയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെയും പൂർണമായും അണച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് തൃശ്ശൂർ അഗ്നിരക്ഷ നിലയം ഓഫീസർ വിജയകൃഷ്ണൻ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജോതികുമാർ എന്നിവർ നേതൃത്വം നൽകി. ഫയർ റെസ്ക്യൂ ഓഫീസർമാരായ സ്മിനേഷ് കുമാർ, അനിൽജിത്, ജിമോദ്. വി. വി, അഭീഷ് ഗോപി, ശ്യാം എം ജി ഹോം ഗാർഡ് ,വി. കെ.രാജൻ പുതുക്കാട് നിലയത്തിലെ സേനാംഗങ്ങളായ കൃഷ്ണകുമാർ, സുജിത്, സജി നവീൻ ശരത്, പ്രസാദ്, ജിതിൻ എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു നഷ്ടം കണക്കാക്കിയിട്ടില്ല ഒല്ലൂർ പോലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു