November 22, 2024

ആശങ്കയോടെ ബഫർസോൺ പട്ടിക്കാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുൻപിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Share this News

ആശങ്കയോടെ ബഫർസോൺ പട്ടിക്കാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുൻപിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു



പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ, പഞ്ചായത്തുകളിലെ
ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബഫർ സോൺ വിഷയത്തിൽ ജനങ്ങളെ വഞ്ചിതരാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
മുൻ എംഎൽഎയും യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാനുമായ എംപി വിൻസെന്റ് ധർണ ഉദ്ഘാടനം ചെയ്തു. മനുഷ്യനെയും പരിസ്ഥിതിയെയും ഒരുമിച്ച് സംരക്ഷിച്ചു പോകേണ്ടത് ഓരോ ജനാധിപത്യ സർക്കാരിന്റെയും ചുമതലയാണെന്നും. മറ്റുള്ള സംസ്ഥാനങ്ങളിൽ ജനഹിതം മാനിച്ചുകൊണ്ട് ബഫർ സോൺ വിഷയത്തിൽ സർക്കാരുകൾ നിലപാടുകൾ എടുക്കുമ്പോൾ . പിണറായി സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോവുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെൻറ് പറഞ്ഞു. വ്യക്തതയില്ലാത്ത സർവ്വേകൾ നടത്തി കേരള സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ജനഹിതം മാനിച്ചുകൊണ്ടുള്ള പുതിയ സർവ്വേ നടത്തി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങൾക്കൊപ്പം തൃശ്ശൂർ ജില്ലാ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ധർണ്ണയിൽ അധ്യക്ഷത വഹിച്ചു. ബഫർ സോൺ സർവ്വേ നടക്കുമ്പോൾ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമൻ കെ രാജൻ ഉൾപ്പെടെ എല്ലാ മന്ത്രിമാരും അലംഭാവം കാണിച്ചതാണ് ഭൂരിഭാഗം ജനവാസ പ്രദേശങ്ങളും സോണിൽ ഉൾപ്പെട്ടതിന് കാരണമെന്ന് കെ സി അഭിലാഷ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെ പി സി സി മെമ്പർ ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ബാബു തോമസ്, എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, കെ പി ചാക്കോച്ചൻ, അഡ്വ : അജി, ജേക്കബ് പോൾ, കെ എൻ വിജയകുമാർ, ടി എസ് മനോജ്‌ കുമാർ,ജിത്ത് ചാക്കോ,ഷിബു പോൾ, സി വി ജോസ്,റോയ് തോമസ്,രാജേഷ് കുളങ്ങര, മിനി വിനോദ് ജിന്നി ജോയ്, പ്രവീൺ രാജു, കെ എം പൗലോസ്, ഷൈജു കുര്യൻ, എം എ മൊയ്‌ദീൻ കുട്ടി,എ സി മത്തായി, തിമോത്തി പാർലികാടൻ, ശ്രീജു സി എസ്, റെജി പി പി, വി ബി ചന്ദ്രൻ,സജി താണിക്കൽ, ടി പി ജോൺ,എം ജി രാജൻ, ബിന്ദു ബിജു, റീന മേരി ജോൺ, ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!