
ഭാഗവതതത്ത്വ സമീക്ഷാസത്രത്തിന് സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഘോഷയാത്ര തുടങ്ങി
വടക്കാഞ്ചേരി പാർളിക്കാട് നൈമിഷാരണ്യത്തിൽ നടക്കുന്ന ഭാഗവതതത്ത്വ സമീക്ഷാസത്രത്തിന് സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഗുരുവായൂരപ്പസന്നിധിയിൽനിന്ന് ഘോഷയാത്രയായി പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഗുരുവായൂരപ്പന്റെ ശീവേലിക്കു ശേഷമാണ് കിഴക്കേ ഗോപുരമുന്നിൽനിന്ന് നാമഘോഷത്തോടെ രഥത്തിൽ ശ്രീകൃഷ്ണവിഗ്രഹം യാത്രതിരിച്ചത്. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് വിഗ്രഹത്തിൽ തെച്ചി തുളസി മാല ചാർത്തി കർപ്പൂരാരതി നടത്തി, ദേവസ്വം മുൻ ഡെപൂട്ടി അഡ്മിനിസ്‌ട്രേറ്റർ ആർ. നാരായണൻ നാളികേരമുടച്ചതോടെ രഥം നീങ്ങി.
മമ്മിയൂർ, പെരുന്തട്ട, പാർത്ഥസാരഥി, ചൊവ്വല്ലൂർ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലെയും വിവിധകേന്ദ്രങ്ങളിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രഥഘോഷയാത്ര തിങ്കളാഴ്ച രാത്രി പാർളിക്കാട് വെള്ളിത്തിരുത്തി മഹാവിഷ്ണുക്ഷേത്രത്തിലെത്തി. ബുധനാഴ്ച ദേശത്ത് വലംവെയ്ക്കുന്ന രഥഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തർ വരവേൽപ്പ് നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
