March 14, 2026

ചുവന്നമണ്ണിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം;കേരള കോൺഗ്രസ്സ് (എം)

Share this News

ചുവന്നമണ്ണിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം;കേരള കോൺഗ്രസ്സ് (എം)

അപകടങ്ങൾ തുടരകഥയായികൊണ്ടിരിക്കുന്ന ചുവന്നമണ്ണ് സെന്റ്ററിൽ ഫൂട്ട് ഓവർ പണിയാൻ നാഷനൽ ഹൈവേ അതോറിറ്റി തയ്യാറാകണമെന്ന് ചുവന്നമണ്ണിൽ ചേർന്ന കേരള കോൺഗ്രസ്സ്(എം) പാണഞ്ചേരി മണ്ഡലം 5,6 വർഡുകളുടെ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ധാരാളം സ്കൂൾ വിദ്യാർഥികളും, റോഡിനിരുവശവും പള്ളികളും സ്കൂളും ട്യുഷൻ സെന്ററുകളുമുള്ള ചുവന്നമണ്ണിൽ അടിയന്തിരമായി ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിച്ച് പ്രദേശവാസികൾക്ക് റോഡ് മുറിച്ച് കടക്കാൻ സഹായിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കളക്ടർക്ക് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.

കേരള കോൺഗ്രസ്സ് (എം) ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തോമസ് മായാലി, നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ഡി റോയ്, ജോസ് മുട്ടത്തു കാട്ടിൽ, എം.പി വിൽസൻ, മണ്ഡലം ജന.സെക്രട്ടറി ബൈജു വർഗീസ്, ഏല്യാസ് വി.പി , സന്ധ്യ ബിനോജ് വാർഡ് പ്രസിഡന്റുമാരായ രാമചന്ദ്രൻ കെ , സലീം മുടികോട്, ഐസക് എം ജെ , ബിജു തുരുത്തൽ , ഷാജു, റെജി ജേക്കബ്, എന്നിവർ ആശംസകൾ നേർന്നു.

പാർട്ടിയുടെ സീനിയർ മെമ്പർ ആയ ഭാസ്കരൻ ആചാരിയെ യോഗത്തിൽ ആദരിച്ചു. വാർഡ് പ്രസിഡന്റ് ബിനോജ് വി വി പതാക ഉയർത്തി. പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ജോസഫ് മലകാവുക്കലിനു നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. സജി തൈക്കടവിൽ, തങ്കച്ചൻ ആറ്റുപുറം, ഡെൻസി കെ ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!