
മരുന്ന് ക്ഷാമം പരിഹരിക്കാൻ യൂത്ത് കോൺഗ്രസ് ഉപവാസ സമരം
യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ വിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മരുന്ന് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഉപവാസം സമരം നടത്തി. മുൻ മേയർ ഐ.പി.പോൾ ഉപവാസ സമരം ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി ശിവരാമകൃഷ്ണൻ, ശിവശങ്കരൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രാഗേഷ്, അഖിൽ പേരോത്, സൗരാഗ്, രാജീവ്, നിതിൻ സതീശൻ, മണികണ്ഠൻ, അമൽ ഗോവിന്ദ്, ജെൻസൺ, എന്നിവർ ഉപവാസം അനുഷ്ഠിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HwPPP82GYyEJ7WM0gJaVOy
