March 14, 2026

താണിപ്പാടത്ത് വാഹനാപകടം ; ലോറിയിൽ ടിപ്പർ ഇടിച്ച് ലോറി മറിഞ്ഞു

Share this News

താണിപ്പാടത്ത് വാഹനാപകടം ; ലോറിയിൽ ടിപ്പർ ഇടിച്ച് ലോറി മറിഞ്ഞു

ഇന്ന് പുലർച്ചെ 5 മണിക്ക് തൃശൂർ ദിശയിലേക്ക് പോകുന്ന ടിപ്പർ അതേ ദിശയിൽ തന്നെ പോകുന്ന ലോറിയിൽ ഇടിച്ച് ടിപ്പർ മറുഭാഗത്തെ ട്രാക്കിൽ കടന്ന് നിൽക്കുകയും ലോറി മറിയുകയും ചെയ്തു . ഉടൻ തന്നെ നാട്ടുകാർ എത്തി ഡോർ തകർത്ത് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൈവേ പോലീസ്, പീച്ചി പോലീസ്, ഹൈവേ എമർജൻസി ടീം എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അപകടത്തെ തുടർന്ന് കുറച്ച് നേരം ബ്ലോക്ക് ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!