March 14, 2026

നഗരസഭ ഹരിതകര്‍മസേന സംഗമം നടത്തി

Share this News

നഗരസഭ ഹരിതകര്‍മസേന സംഗമം നടത്തി

തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹരിത കര്‍മസേനയായി ജില്ലാ ശുചിത്വമിഷന്‍ തെരഞ്ഞെടുത്ത കുന്നംകുളം നഗരസഭ ഹരിതകര്‍മ സേനാംഗങ്ങളുടെ സംഗമം നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനിപ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ മിനി മോണ്‍സി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷിജി നികേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഹരിതകര്‍മസേനാംഗങ്ങളെ നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഹരിതകര്‍മസേനാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇


https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!