
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 – പ്രഭാത ഭക്ഷണം പദ്ധതി; പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ നിർവഹിച്ചു
പഠനത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പട്ടിക്കാട് പീച്ചി ഗവ.എൽ പി സ്കൂൾ, പുവൻചിറ – പീച്ചി ഗവ.ട്രൈബൽ എൽപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 930 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും.ഇഡലി – ദോശ – സാമ്പാർ, പുട്ട്- പഴം, അപ്പം – മുട്ടക്കറി, ഉപ്പ്മാവ് തുടങ്ങിയവയാണ് പ്രഭാതഭക്ഷണമായി നൽകുക. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 – 23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പത്ത് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

പട്ടിക്കാട് ഗവ.എൽ പി സ്കൂളിൽ നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സവിത്രി സദാനന്ദൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, പിടിഎ പ്രസിഡന്റ് പി ജെ അജി, ഹെഡ്മിസ്ട്രസ്മാരായ പി സി നിർമലാദേവി, കെ ജെ ടെസി , എം കെ ജിജി, പി കെ ചാന്ദിനി, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.