
വാണിയംപാറയിൽ വാഹനാപകടം ;കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു
വാണിയംപാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം കേരള സർക്കാർ സാമൂഹിക സേവന വകുപ്പിന്റെ കാറിന്റെ പുറകിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. പരിക്ക് പറ്റിയവരെ നാട്ടുകാരുടെ സഹായത്താൽ വാണിയമ്പാറയിലെ ടാക്സികളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.KL. 08 A Q 33 09 എന്ന കാറിലുള്ള ആൾക്കാണ് പരുക്ക് പറ്റിയത്. തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ടിപ്പർ ലോറി Zen Estilo എന്ന കാറിൽ ഇടിക്കുകയും ആ കാർ കേരള സർക്കാറിന്റെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം എന്ന വാഹനത്തിൽ ഇടിക്കുകയും തുടർന്ന് ഡിവൈഡറി ഇടിച്ചു കയറുകയായിരുന്നു. ടിപ്പർ നിർത്താതെ പോയി . ടിപ്പറിനായുള്ള തിരച്ചിൽ നടത്തുന്നു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
