March 14, 2026

ദേശീയപാത NH544 മുളയംറോഡിൽ ഡോൺ ബോസ്കോ സ്കൂളിന് മുമ്പിൽ ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു

Share this News

ദേശീയപാത NH544 മുളയംറോഡിൽ ഡോൺ ബോസ്കോ സ്കൂളിന് മുമ്പിൽ ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു

ഇന്ന് വൈകീട്ട് 8 മണിക്ക് റോഡ് ദേശീയപാത NH 544 ഡോൺ ബോസ്കോ സ്കൂളിന് മുന്നിൽ വെച്ച് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ വെച്ചാണ് ഹിമാലയ ബുള്ളറ്റ് ഇടിച്ച് ഡോൺ ബോസ്കോ നഗറിൽ താമസിക്കുന്ന എരുമേലി തെക്കനാത്ത് പണ്ടാരവളപ്പിൽ സിനി ഷാജി (45) മരിച്ചു. . ഭർത്താവ്: ഷാജി മകൻ : ഷിൻസ് ഷാജി (ഡോൺ ബോസ്കോ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥി ) .റോഡ് ക്രോസ് ചെയ്യുന്നതിനായി മണ്ണുത്തി വടക്കഞ്ചേരി ആറ് വരി പാതയിൽ ഒരു സ്കൈ വാക്ക് പോലും ഇല്ല എന്ന പ്രതിഷേധം ഉയർന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് നിർമ്മാണ കമ്പനിയും NH അതോറിട്ടിയും കഴിഞ്ഞ ദിവസം ചുവന്ന മണ്ണും സമാനരീതിയിൽ കാറിടിച്ച് ഒരാൾ മരിച്ചിരുന്നു. സിനിയും ഷാജിയും ഡോൺ ബോസ്കോ സ്കൂളിലെ ജീവനക്കാരാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!