
നവതിയുടെ നിറവിൽ 90-മത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം
നവതിയുടെ ധന്യതയിൽ 90-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 7.30- ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ പതാക ഉയർത്തുന്നതോടെ ആധ്യാത്മികതയുടെയും മാനവികതയുടെയും സംഗമവേദിയായി ശിവഗിരി മാറും
30-ന് രാവിലെ 9.30-ന് കേന്ദ്ര പ്രധാനമന്ത്രി രാജ്നാഥ് സിങ് തീർഥാടനം ഉദ്ഘാടനം
ചെയ്യും. സ്വാമി സച്ചിദാനന്ദ
അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയാകും.ചരിത്രത്തെ അഗാധമാക്കിയ അനുഭവങ്ങളുടെ ദീപ്ത സ്മരണകളിലാണ് ഇത്തവണത്തെ തീർഥാടനം. നവതി വർഷത്തിൽ ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദിയും ആഘോഷിക്കുന്നു. മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും അദ്ദേഹം രചിച്ച ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദിയും ആഘോഷിക്കുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
