
പാണഞ്ചേരി പഞ്ചായത്തിൽ 14-ാം വാർഡ് താമരവെള്ളചാലിൽ രോഗികൾക്കായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക വിതരണം നടത്തി
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് രോഗികളെ സഹായിക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിന്റെ കണക്ക് അവതരണവും, സമാഹരിച്ച തുക വിതരണവും നടത്തി.ബിരിയാണി ചലഞ്ചിന്റെ നീക്കിയിരിപ്പ് 91140 രൂപ പതിനേഴു പേർക്ക് വിതരണം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ബിജുമോൻ ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ സജി താന്നിയ്ക്കൽ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രവീന്ദ്രൻ പി.പി ധനസഹായ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. ട്രഷറർ പ്രേമ ഭാസ്കരൻ കണക്ക് അവതരണം നടത്തി. കൺവീനർ വിൽസൺ ചുങ്കത്ത് , ജോ.കൺവീനർ എ. ടി യാക്കോബ്, ജോ കൺവീനർ കെ. ടി സജി, ഊരുമൂപ്പൻ ടി .സി വാസു, പ്രോഗ്രാം ഓർഡിനേറ്റർ രമേശ് എന്നിവർ ആശംസകളറിയിച്ചു. ഷാജി പീറ്റർ നന്ദി പറഞ്ഞു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
