March 14, 2026

സഹസ്ര സരോവർ പദ്ധതി ;താണിക്കുടം ക്ഷേത്രക്കുള നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു

Share this News

സഹസ്ര സരോവർ പദ്ധതി ;താണിക്കുടം ക്ഷേത്രക്കുള നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു



മാടക്കത്തറ ഗ്രാമപഞ്ചായത്ത് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആനുവൽ പ്ലാൻ 2022-2023 സഹസ്ര സരോവർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് താണിക്കുടം ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 41.04 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ക്ഷേത്രക്കുളത്തിന്റെ ആഴം കൂട്ടൽ, സംരക്ഷണഭിത്തി നിർമ്മാണം, നടപ്പാത നിർമ്മാണം എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
താണിക്കുടം ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ അധ്യക്ഷനായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺമാരായ സാവിത്രി രാമചന്ദ്രൻ, കെപി പ്രശാന്ത്, പുഷ്പ ചന്ദ്രൻ, വാർഡ് മെമ്പർ വിഎസ് സുഗേഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സിഎസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!