March 14, 2026

2022 – 23 വർഷത്തെ ക്ഷീരകർഷക സംഗമവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചു

Share this News

2022 – 23 വർഷത്തെ ക്ഷീരകർഷക സംഗമവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചു

ക്ഷീരവികസന വകുപ്പിന്റെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമ പഞ്ചായത്തുകളുടെയും ബ്ലോക്കിലെ വിവിധ ക്ഷീര സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമവും പാണഞ്ചേരി ക്ഷീര സംഘത്തിന്റെ 50-ാം വാർഷികവും ക്ഷീര വികസനവകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ വെച്ച് നടത്തി.ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി അധ്യക്ഷനായി. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ക്ഷീരസംഘം പ്രസിഡന്റ് ദാസ്കരൻ ആദങ്കാവിൽ, ഇ.ആർ.സി.എം.പി.യു. ചെയർമാൻ എം.ടി.ജയൻ, നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ, ജനപ്രതിനിധികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!