
കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി വിഖ്യാത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റി അടുത്തിടെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ യാണ് പദ്മഭൂഷൺ ജേതാവായ മല്ലികയെ സർക്കാർ നിയമിച്ചത്.
ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗവും സ്വാതന്ത്ര്യസമര സേനാനിയുമായ
അമ്മു സ്വാമിനാഥന്റെ മകളാണ് മൃണാളിനി.
1953-ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. 1976-ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി.
കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും അന്താരാഷ്ട്രതലത്തിൽത്തന്നെ അംഗീകാരം നേടിയ നർത്തകിയാണ് മല്ലിക. നാടകം, സിനിമ, ടെലിവിഷൻ എന്നീ മേഖലകളിലും സാന്നിധ്യമറിയിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. 2005-ലെ നൊബേൽ സമ്മാനത്തിനുള്ള പട്ടികയിലും ഉൾപ്പെട്ടിരുന്നു
കല-സാംസ്കാരിക-സാമൂ
ഹിക മേഖലകളിലെ സംഭാവനകൾ കണക്കിലെടുത്ത് 2010-ൽ പദ്മഭൂഷൺ നൽകി ആദരിച്ചു.
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുവാൻ ആയി താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
