March 14, 2026

നിർബന്ധമായും അനുവദനീയമായ ട്രാക്കിലൂടെ അനുവദനീയമായ വേഗത്തിൽ മാത്രം സഞ്ചരിക്കുക

Share this News

നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

keralapolice #roadsafety

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!