
ക്രിസ്തുമസ് കേക്കും പുതുവസ്ത്രങ്ങളും സഹായധനവുമായി സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി
പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചികിത്സാസഹായം എല്ലാമാസവും ലഭിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്തുമസ് കേക്കും പുതുവസ്ത്രങ്ങളും സഹായധനവും എത്തിച്ചു നൽകി കൊണ്ട് സെറാഫ്സ് അംഗങ്ങൾ ക്രിസ്തുമസ് സന്തോഷം പങ്കുവെച്ചു. പാണഞ്ചേരി പഞ്ചായത്തിലെ 50 ലേറെ കുടുംബങ്ങൾക്ക് എല്ലാമാസവും 2,000 രൂപ മുതൽ 3,000 രൂപ വരെയുള്ള ചികിത്സാസഹായം സെറാഫ്‌സിൽ നിന്ന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ 14 വർഷമായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഓരോ വർഷവും 30 ലക്ഷത്തിലധികം രൂപയുടെ സഹായമാണ് സെറാഫ്‌സ് അർഹരായവരുടെ കൈകളിലേക്ക് എത്തിക്കുന്നത്.
Thrissur updation What’s app group
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

