September 8, 2024

കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൻ അക്കാദമിയുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള കലാഭവൻ മണിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഉള്ള ബാഡ്മിന്റൺ ടൂർണമെന്റ് ന് തുടക്കമായി.

Share this News

കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൻ അക്കാദമിയുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള കലാഭവൻ മണിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഉള്ള ബാഡ്മിന്റൺ ടൂർണമെന്റ് ന് തുടക്കമായി. കേരളത്തിനകത്തുള്ള 363 ഓളം ടീമുകൾ പങ്കെടുക്കുന്ന മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഡി കാറ്റഗറി മത്സരങ്ങൾക്കാണ് തുടക്കമായത്. മത്സരവിജയികൾക്ക് ഡി കാറ്റഗറി വിഭാഗത്തിൽ ഏറ്റവും വലിയ ക്യാഷ് പ്രൈസുകളായ ഒന്നാം സമ്മാനം 20000 രൂപ, രണ്ടാം സമ്മാനം 10000 രൂപ, മൂന്നാം സമ്മാനം 5000 രൂപ കൂടാതെ ട്രോഫികളും മെഡലുകളും ആണ് നൽകുന്നത്. ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം KBA അക്കാദമി ചെയർമാൻ കെ എസ് മണിവർണ്ണൻ നിർവഹിച്ചു. ബാഡ്മിന്റൻ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷതവഹിച്ചു. അക്കാദമി ഭാരവാഹികളായ സിബി സെബാസ്റ്റ്യൻ, കെ വി മണി, വി എസ് പ്രദീപ്, നിധീഷ് രാജു, ഗിരീഷ് കൊട്ടാരത്തിൽ, എൽദോ സക്കറിയ, റോബിഷ് വലക്കാവ് എന്നിവർ നേതൃത്വം നൽകി. കലാഭവൻ മണിയുടെ അമ്പത്തി രണ്ടാമത് ജൻമദിനമായ 2022 ജനുവരി 1 ന് വിപുലമായ ചടങ്ങുകളോടെ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലാഭവൻ മണി അനുസ്മരണവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ സി അഭിലാഷ് അറിയിച്ചു.

പ്രാദേശിക വാർത്തകൾക്ക് click ചെയ്യുക👇

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!