
പാണഞ്ചേരി പഞ്ചായത്തിൽ 2-ാം വാർഡ് ചെമ്പൂത്രയിൽ വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകനാണ് എയ്ദന്‍ ലൂക്ക്. എയ്ദന് ഒരു വയസും 9 മാസവും പ്രായമുള്ളപ്പോള്‍ 215 ഓളം വരുന്ന ഐറ്റം തിരിച്ചറിയുകയുണ്ടായി. കൂടാതെ 51 തരം വാഹനങ്ങളെയും തിരിച്ചറിഞ്ഞത് മൂലം ഈ മിടുക്കൻ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരിലുള്ള കലാം വേൾഡ് റെക്കോർഡ്സിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയിരിക്കുകയാണ്.
. എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിങ് പവർ വിഭാഗത്തിലാണ് റിക്കോർഡുകൾ കരസ്ഥമാക്കിയിരിക്കുന്നത്


