
ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജ കമണ്ഡലം പാർട്ടിയുടെ 10-ാം വാർഷികം ആഘോഷിച്ചു. ഒല്ലൂർ നിയോജകമണ്ഡലം കൺവീനർ ജോൺസൻ ഐനിക്കലിന്റെ അദ്ധ്യക്ഷതയിൽ നടത്തറ പഞ്ചായത്ത് കൺവീനർ അനൂപ് സ്വാഗതം പറഞ്ഞു. തൃശൂർ ജില്ലാ കൺവീനർ കിസാൻ ജെസ്റ്റിൻ , സെക്രട്ടറി ജി ജോ ജേക്കബ്, ജോൺസൻ ഐനിക്കൽ എന്നിവർ സംസാരിച്ചു. ഒല്ലൂർ നിയോജകമണ്ഡലം കൺവീനർ ജോൺസൻ ഐനിക്കൽ കൊടി ഉയർത്തി. പാണഞ്ചേരി, പുത്തൂർ , നടത്തറ , കോർപ്പറേഷൻ സോണുകളിൽ നിന്നുളള മെമ്പർമാരും പങ്കെടുത്തു. ആം ആദ്മി പാർട്ടി പാണഞ്ചേരി കൺവീനർ ബാസ്റ്റിൻ നന്ദിപറഞ്ഞു തുടർന്ന് മധുര വിതരണവും നടത്തി.
വാർത്തകൾ whatsap ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

