December 27, 2024

സ്കൂൾ കലോത്സവത്തിന് സമാപനം ; റവന്യു ജില്ലാ സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുട ഉപജില്ലക്ക്

Share this News

സ്കൂൾ കലോത്സവത്തിന് സമാപനം

*കല വ്യക്തിപരമായ ശുദ്ധീകരണത്തിന് സഹായിക്കുന്നു: മന്ത്രി ആർ ബിന്ദു

കൗമാര പ്രതിഭകളുടെ കലാസ്വപ്നങ്ങൾക്ക് ചിറക് വിടർത്തിയ കലാമാമാങ്കത്തിന് ഇരിങ്ങാലക്കുടയിൽ വർണാഭമായ കൊടിയിറക്കം. 16 വേദികളിൽ 4 ദിനങ്ങളായി നടന്ന കലാപ്രകടനങ്ങളിൽ 8,000ത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. 12 ഉപജില്ലകൾ അണിനിരന്ന മത്സരത്തിൽ 304 ഇനങ്ങൾ അരങ്ങിലെത്തി. ടൗൺഹാളിൽ നടന്ന പ്രൗഢമായ കലോത്സവ സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ലാസിക്കൽ നാടൻകലകളുടെ വിളനിലമായ ഇരിങ്ങാലക്കുടയ്ക്ക് അവിസ്മരണീയ അനുഭവമായി കലോത്സവമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഉയർന്നുവരുന്ന ഹിംസാത്മക പ്രവർത്തികളെ തടഞ്ഞ് വ്യക്തിപരമായ ശുദ്ധീകരണത്തിന് കലാ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപെട്ടു. കുട്ടികൾ തമ്മിലുള്ള ഇഴയെടുപ്പം വളർത്താനും മികച്ച അവസരമാണ് കലോത്സവ വേദികൾ. പരസ്പരം ആത്മബന്ധം വളർത്താനും ചിട്ടയോടെ ജീവിതം നയിക്കാനും കുട്ടികളെ ഉൾപ്പെടെ പ്രാപ്തമാക്കാൻ കലയ്ക്കുള്ള പ്രാധാന്യം വലുതാണ്. പുതുതലമുറയ്ക്ക് നേരിന്റെയും നൻമയുടെയും പാത പകരാനാകുക കലയിലൂടെയും സർഗാത്മകതയിലൂടെയുമാണെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങി വേദികളിലായാണ് നാല് നാൾ ഇരിങ്ങാലക്കുട കലാമാമാങ്കത്തിന് സാക്ഷിയായത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ, ഇരിങ്ങാലക്കുട നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ,  ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുജ സജീവ്കുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക പള്ളിപുറത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ചിത്രകാരി കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി. എറണാകുളം ആർ.ഡി.ഡി. അബ്ദുൾ കരീം വെട്ടത്തൂർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ അഷറഫ് എം, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം, ഇരിങ്ങാലക്കുട ഡി.ഇ.ഒ ജസ്റ്റിൻ തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ശ്രീജ എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

റവന്യു ജില്ലാ സ്കൂൾ കലോത്സവം രണ്ടാം സ്ഥാനം നേടിയ തൃശൂർ വെസ്റ്റ് ടീം 👆🏻

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!