
മാള ക്ഷീര വികസന വകുപ്പിന്റെ 2022-23 വർഷത്തെ ക്ഷീര കർഷക സംഗമത്തിൽ സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരവും ക്ഷീരസംഘം ജീവനക്കാർക്കുള്ള ക്വിസ് മത്സരവും മേലഡൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. യുപി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 74 കുട്ടികൾ പങ്കെടുത്തു. നടത്തി. ബ്ലോക്ക് മെമ്പർ വിൻസി ജോഷി, സമിതി സ്കൂൾ എച്ച് എം ജാസ്മിൻ പി എ, മാള ക്ഷീരവികസന ഓഫീസർ ജൂണി ജോസ് റോഡറിഗ്സ്, മാള ഡയറി ഫാം ഇൻസ്ട്രക്ടർ നിഷ സി, കീഴഡൂർ സംഘം പ്രസിഡൻറ് ജനാർദ്ദനൻ പി കെ, കീഴഡൂർ സംഘം സെക്രട്ടറി സോമൻ എം ആർ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
