പി.ജെ. ആന്റണി സ്മാരക പുരസ്കാരം അഭിനേത്രി പൗളി വത്സന്

പാർട്ട് – ഒ.എൻ. ഫിലിംസ് തൃശ്ശൂർ ബിന്നി ഇമ്മട്ടി ക്രിയേഷൻസുമായി സഹകരിച്ച് നൽകുന്ന പി.ജെ. ആന്റണി സ്മാരക പുരസ്കാരം അഭിനേത്രി പൗളി വത്സന്. 20001 രൂപയുടേതാണ് പുരസ്കാരം.വാർഷികാഘോഷ സമാപനം ഡിസംബർ 30-ന് സാഹിത്യ അക്കാദമി ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉപഹാരം സമർപ്പിക്കും.അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പി.ജെ. ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സി. രാവുണ്ണി. ബിന്നി ഇമ്മട്ടി, ചാക്കോ ഡി. അന്തിക്കാട്, മണികണ്ഠൻ കിഴക്കൂട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
