
വെള്ളാനിക്കര:
കേരള കാർഷിക സർവകലാശാല കാർഷിക കോളജിലെ അനോഖ 2019 ബാച്ച് അഡ്മിഷൻ മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ നേതൃത്വത്തിൽ കോളേജിലെ അഗ്രോണമി വിഭാഗത്തിന് കീഴിലുള്ള കൊട്ടെപ്പാടത്ത് നെൽ കൃഷി പുരോഗമിക്കുന്നു.

നവംബർ ആറിനാണ് ഞാറ്റടി തയ്യാറാക്കിയത്. 115-120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളുള്ള
ഉമ( MO-16) എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്ത് വിതച്ചതിന് 21 ദിവസങ്ങൾക്കിപ്പുറം നവംബർ 26, 27 ദിവസങ്ങളിലായി ഞാറു നടീൽ പുരോഗമിക്കുന്നു. ഒരു ഏക്കറോളം വരുന്ന പാടത്ത് കോളജിലെ ആഗ്രോണമി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ പൂർണമായി വിദ്യാർത്ഥികൾ തന്നെയാണ് കൃഷിയിറക്കിയത്.
നവംമ്പർ 26ന് നടന്ന ഞാറു നടീൽ കർമ്മത്തിൻ്റെ ഉദ്ഘാടനം കോളേജ് ഡീൻ ഡോ. മിനി രാജ് എൻ. നിർവഹിച്ചു.

കോളേജ്
ആഗ്രോണമി വിഭാഗം മേധാവി ഡോ. പ്രമീള പി. യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോളേജ് അക്കാദമിക് ഓഫീസർ ഡോ. മേരി റെജീന, എൻ്റോമോളജി വിഭാഗം അസ്സി. പ്രൊഫസർ ഡോ. ബെറിൻ പത്രോസ്. കോഴ്സ് ടീച്ചർമാരായ ഡോ. അഞ്ജന ബാബു , ഡോ. രാജി എസ്. പ്രസാദ്. എന്നിവർ വിദ്യാർഥികളോടൊപ്പം പാടത്തിറങ്ങി വേണ്ട നിർദേശങ്ങളും അറിവുകളും നൽകി.

കേരളീയര്‍ക്ക്, നെല്‍കൃഷിയോടുള്ള ആഭിമുഖ്യവും പ്രതിപത്തിയും കുറയുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഈ അവസരത്തിൽ തന്നെയാണ് വിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങി നെൽകൃഷി ചെയ്യുന്നത്. ചേറിൻ്റെ മണവും കർഷകൻ്റെ അധ്വാനവും വിദ്യാർഥികൾ തങ്ങളുടെ ജീവിതത്തിൽ പകർത്തുന്നത് കർഷക സമൂഹത്തിനും നാടിനും ഒരു മുതൽക്കൂട്ട് തന്നെയാണ്.
ഇതേ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം കപ്പ കൃഷി ഇറക്കി വിളവെടുപ്പ് നടത്തിയത് വളരെ അധികം ശ്രദ്ധ നേടിയിരുന്നു.
പ്രാദേശിക വാർത്തകൾ what’ app വഴി ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

