September 8, 2024

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീപദവി – ജെന്ററും സെക്സും എന്ന വിഷയത്തിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു.

Share this News

CPIM മണ്ണുത്തി ഏരിയ യാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീപദവി – ജെന്ററും സെക്സും എന്ന വിഷയത്തിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു

. AIDWA ഏരിയ പ്രസിഡണ്ട് സ്വാഗതം പറഞ്ഞു. ശ്രീവിദ്യ രാജേഷ് Al DWA ഏരിയ സെക്രട്ടറി അദ്ധ്യക്ഷയായി. പ്രശസ്ത കവയത്രിയും എഴുത്തുകാരിയും , അഭിനേതാവുമായ വിജ രാജമല്ലിക ഉൽഘാടനം ചെയ്തു സംസാരിച്ചു. സ്ത്രീ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ്, തന്റെ കഴിവുകളെ പ്രയോജനപ്പെടുത്തി സമൂഹനൻമയ്ക്കു വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണമെന്നും, സ്ത്രീയും പുരുഷനും മാത്രമല്ല ട്രാൻസ് ജെൻററും ലെസ്ബിയനും, ഗേയും, ഇൻറർ സെക്സും എല്ലാവർക്കും തുല്യ അവകാശമുള്ളതാണ് ഈ രാജ്യം എന്നും , അതു തിരിച്ചറിഞ്ഞ് ട്രാൻസ് ജെൻറ്റേഴ്സിനെ സുരക്ഷിക്കാൻ പ്രത്യേക നിയമപരിരക്ഷ കൊണ്ടു വന്നത് കേരളത്തിലെ ഇടതുപക്ഷസർക്കാരാണെന്ന് അവർ അറിയിച്ചു..

ജെന്ററും – സെക്സും എന്ന വിഷയത്തിൽ AIDWA ജില്ല വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ വിഷയാവതരണം നടത്തി. നമ്മുടെ പഞ്ചായത്തിൽ covid 19 എന്ന മാഹാമാരിയുടെ കാലത്ത് സ്വന്തം കുടുംബത്തേയും, സ്വന്തം ആരോഗ്യവും പരിഗണിക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം നീക്കിവച്ച ആരോഗ്യ പ്രവർത്തകരായ ആശമാരെയും സംസ്ഥാനത്തെ മികച്ച കർഷക സ്വപ്ന കല്ലിങ്കലിനേയും ആദരിച്ചു. ചടങ്ങിൽ മാടക്കത്ര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ ,ഷീല അലക്സ്, ശൈലജ വിജയകുമാർ , ഫ്രാൻസിന, അനിത Kv തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ വിരൽ തുമ്പിൽ click Linkehttps://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!