
ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ അഭിമുഖ്യത്തിൽ തയ്യറാക്കുന്ന അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ തൊഴിൽ കാർഡായ ഈ-ശ്രം കാർഡ് ൻ്റെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് എടപ്പലത്ത് വെച്ച് നടത്തി.

എടപ്പലം വാക്കത്ത് പ്രദോഷിൻ്റെ വസതിയിൽ വെച്ച് നടന്ന ക്യാമ്പ്ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് പ്രനിഷ് N H ഉത്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ജൻ ധൻ അകൗണ്ട് ചേർക്കൽ, കിസാൻ സമ്മാൻ നിധിയുടെ ഫോo വിതരണം, ഹെൽത്ത് ഐ ഡി കാർഡ് തുടങ്ങിയവയിലേക്കും ചേരുന്നതിന് ക്യാമ്പിൽ സൗകര്യമൊരുക്കുന്നുണ്ട്.

പാണഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതായി ഷാജി പീച്ചി അറിയിച്ചു.ബി.ജെ.പി.
പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ ശരത്ത് മുട്ടത്ത്, പി.കെ.വേണു, ജയൻ പൂശ്ശേരി, പ്രദോഷ് വാക്കത്ത്, ജയൻ ഇന്ദ്രവജ്ര,
രാജൻ ചെമ്പൂത്ര, ലാൽ കൃഷ്ണ, ശിവദാസൻ എടപ്പലം, സജീവ്‌വാക്കത്ത് ,ജിനേഷ് ചെമ്പൂത്ര,ദീലിപ് മാടക്കത്ര അരവിന്ദാക്ഷൻ,,സുബില മനോജ്, ലേഖ ബിജു, വാർഡ് മെമ്പർമാരായ ജയകുമാർ ആദം കാവിൽ, ബിജോയ് ജോസ് എന്നിവർ നേതൃത്വം നൽകി.
നമ്മുടെ ചാനലിന്റെ what’s app group Join ചെയ്യാം താഴെ Link ൽ ക്ലിക്ക് ചെയ്താൽ
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0


