
ഗതാഗത നിയന്ത്രണം: പോലീസ് കമ്മിഷണർ കുതിരാനിൽ
രണ്ടാമത്തെ തുരങ്കനിർമാണത്തിന്റെ ഭാഗമായി നിലവിലെ പാത പൊളിച്ചുമാറ്റുമ്പോഴത്തെ ഗതാഗത നിയന്ത്രണങ്ങൾക്കായി നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയും സംഘവും കുതിരാനിൽ സന്ദർശനം നടത്തി. വഴുക്കുംപാറയിലെ സർവീസ് റോഡിലാണ് ആദ്യമെത്തിയത്. തുടർന്ന് കിഴക്കേ തുരങ്കമുഖത്തും തുരങ്കത്തിനകത്തും പടിഞ്ഞാറേ തുരങ്കമുഖത്തും പോയി.
തിങ്കളാഴ്ച വൈകീട്ട് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിനു ശേഷം ഗതാഗതപരിഷ്ക്കരണം സം ബന്ധിച്ച പൂർണവിവരങ്ങൾ അറിയിക്കാമെന്ന് കമ്പനി അധികൃതരോട് പോലീസ് പറഞ്ഞു. അടിയന്തരമാ യി പൂർത്തീകരിക്കേണ്ടവ സംബന്ധിച്ച നിർദേശങ്ങൾ പോലീസ് നൽകി. കഴിഞ്ഞദിവസം വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി കുതിരാനിൽ സന്ദർശനം നടത്തിയിരുന്നു.

പോലീസിന്റെ നിർദേശങ്ങൾ 👇
▫️വില്ലൻവളവ് മുതൽ വഴുക്കും പാറ വരെ റോഡിനിരുപുറത്തും പൂർണമായും വഴിവിളക്കു കൾ സ്ഥാപിക്കുക
▫️ടാഫിക് ട്യൂബുകൾ ടയിലും ഗതാഗതനിയന്ത്രണം ആരംഭിക്കുന്ന പ്രദേശങ്ങളിലും വെള്ളം നിറച്ചു കൊണ്ടുള്ള പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിക്കുക. ആംബുലൻസ്, ഹിറ്റാച്ചി, ക്രെയിൻ എന്നിവയുടെ സർവീസ് 24 മണിക്കൂറും കമ്പനി ലവിൽ സജ്ജമാക്കുക
▫️തുരങ്കത്തിനകത്ത് മൊബൈൽ നെറ്റ് വർക്ക് പൂർണമല്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കായി വയർലെസ് സംവിധാനം ഒരുക്കുക
▫️പാറപൊട്ടിക്കുമ്പോൾ ദിവസം പരമാവധി മൂന്നു സ്ഫോടനം മാത്രം നടത്തുക.

Thrissur updation പ്രദേശിക വാർത്തകൾക്ക് 👇 click ചെയ്യുക
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0



