
തൃശൂർ ജവഹർ ബാലഭവനിൽ ശിശുദിനാഘോഷം നടത്തി
ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനം മാളവിക മധു നിർവഹിച്ചു. പ്രസിഡൻ്റ് അഭിനവ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. സ്പീക്കർ ഹൃദ്യ സ്വാഗതം പറഞ്ഞു. എക്സി. ഡയറക്ടർ പി കൃഷ്ണൻ കുട്ടി മാസ്റ്റർ, ഭരണ സമിതി അംഗങ്ങൾ C.R. ദാസ് , വി.മുരളി, വിജയാ ദേവി, പ്രിൻസിപ്പാൾ നാരായണി എന്നിവർ ശിശുദിന സന്ദേശം നൽകി.ബാലഭവൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബാലസാഹിത്യകാരൻ C.R ദാസിന്റെ ‘മാക്കാച്ചിക്കഥകൾ’ എന്ന പുസ്തകത്തിന്റെ അവലോകനം,’കുട്ടികളുടെ ചാച്ചാജി’ പ്രസംഗ മത്സരം,ദേശഭക്തിഗാന മത്സരം, ക്വിസ് എന്നിവയിൽ മികവു കാട്ടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങിന് നിബിൻ മാസ്റ്റർ നന്ദി പറഞ്ഞു.




സ്പീക്കറായി
തെരഞ്ഞെടുത്ത ഹൃദ്യ ആൻ സോജി
Thrissur Updation news click link👇https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

