ചാലക്കുടി പുഴയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ മോക്ഡ്രിൽ പരിശീലനം നടത്തി
ദുരന്തനിവാരണ അതോറിറ്റിയാണ് ചാലക്കുടിപ്പുഴയിൽ ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തിയത്.ജില്ലാ കളക്ടർ ഹരിതാ വി. കുമാർ അടക്കം നിരവധി പേർ സാക്ഷികളായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.35-ന് ആരംഭിച്ച മോക് ഡ്രിൽ ഒരു മണിക്കൂറിലധികം നീണ്ടു നിന്നു.വെള്ളപ്പൊക്ക ദുരന്തസമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം എന്നതിന്റെ ആവിഷ്കാരമാണ് ആറാട്ടുകടവിലെ കൂടപുഴ തടയണയിൽ നടന്നത്. ഫയർഫോഴ്സ് ജില്ലാ ഓഫീസർ അരുൺഭാസ്കർ, ഡെപ്യൂട്ടി കളക്ടർ(ദുരന്തനിവാരണം) ഐ.ജെ. മധുസൂദനൻ, തഹസിൽദാർ ഇ.എൻ.രാജു, എൽ.ആർ. തഹസിൽദാർ മധുസൂദനൻ, ദുരന്ത നിവാരണ വകുപ്പിന്റെ ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കർ, ചാലക്കുടി എസ്. എച്ച്.ഒ. കെ.എസ്. സന്ദീപ്, എസ്.ഐ. സാജൻ, ചാലക്കുടി ഫയർസ്റ്റേഷൻ ഓഫീസർമാരായ കെ. പദ്മകുമാർ, സി ജോയ്, കെ.യു. വിജയ് കൃഷണ,സ്‌കൂബ ടീം ലീഡർ ജോൺ ബ്രിട്ടോ ASTO ബൽറാം ബാബു,FRO സ്മിനേഷ് കുമാർ, വി.എസ്. പ്രജീഷ് ,ധനേഷ്, വിനീത്,നവനീത്,അനൂപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
പ്രാദേശിക വാർത്തകൾക്ക് Link ക്ലിക്ക് ചെയ്യുക 👇