
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-മത് ചരമവാർഷിക ദിനം മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വച്ച് ആചരിച്ചു. പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.മണ്ഡലം പ്രസിഡന്റ് എം. യു. മുത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.യു.ഹംസ ഉദ്ഘാടനം നിർവഹിച്ചു.

കോൺഗ്രസ് പോഷക സംഘടന നേതാക്കളായ എം. ആർ. റോസിലി,സി. കെ. ഫ്രാൻസിസ്, ജിജോ ജോർജ്, ജോഷി തട്ടിൽ, ടി. അനിൽ കുമാർ, കോർപറേഷൻ കൗൺസിലർ ശ്യാമള മുരളിധരൻ, ടിറ്റോ തോമസ് ,ഭാസ്കർ കെ മാധവൻ, ടി. വി. തോമസ്, സണ്ണി രാജൻ, സി.എ.ജോസ്, വി.എ. സുലൈമാൻ,കെ. ഗോപാലകൃഷ്ണൻ, കെ.കെ.ജോർജ്, ബിന്ദു ബെന്നി, സഫിയ ജമാൽ, കെ.സി.ലില്ലി, കുണ്ടിൽ സുധാകരൻ,ഗിരീഷ് കുമാർ, പ്രദീപ് പി.എസ്, ഷെക്കില എസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.