
താന്ന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ “താന്ന്യാദരം 2022” സംഘടിപ്പിച്ചു
താന്ന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ “താന്ന്യാദരം 2022” പരിപാടി സംഘടിപ്പിച്ചു. റവന്യൂ മന്തി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണമാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാകാൻ കേരളത്തിനായെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സംസ്ഥാനം ഒരു സുപ്രധാന ചുവട് വയ്പിലേക്ക് നീങ്ങുകയാണ്.ജനകീയ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഡിജിറ്റൽ റീസർവ്വെ പദ്ധതി കേരളത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ താന്ന്യം പഞ്ചായത്തിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രസ്ഥാനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ സഹകരിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് രതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, മറ്റ് ജനപ്രതിനിധികൾ
വിവിധ രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
