
വഴുക്കുമ്പാറ എസ്. എൻ.ജി. കോളേജിന് തുടർച്ചയായി നാലാം വർഷവും റാങ്ക് ; ബി.ടി.ടി.എം ൽ പതിനാലാം റാങ്ക് കരസ്ഥമാക്കി പൂവ്വൻചിറ സ്വദേശി സി രേവതി
തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഈ വർഷവും കോഴിക്കോട് സർവ്വകലാശാലയിലെ റാങ്ക്. ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റിൽ (ബി.ടി.ടി. എം.) 2022 ൽ അവസാന വർഷ പരീക്ഷ എഴുതിയ സി. രേവതി പതിനാലാം റാങ്ക് കരസ്ഥമാക്കി. തൃശൂർ ജില്ലയിലെ ചുവന്നമണ്ണ് പൂവ്വൻചിറ ചെമ്പാത്ത് വീട്ടിൽ മണികണ്ഠന്റേയും ഗീതയുടേയും മകളാണ് രേവതി. ഇപ്പോൾ ചാലക്കുടി നിർമ്മല ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ എം ടി ടി എം (ട്രാവൽ ആന്റ് ടൂറിസം) ന് പഠിക്കുകയാണ് രേവതി.
വളരെയധികം ജോലി സാധ്യതയുള്ള ട്രാവൽ ആന്റ് ടൂറിസം കോഴ്സിൽ എട്ട് റാങ്കുകൾ ഇതേവരെ ഈ കോളജിന് ലഭിച്ചത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളും അർപ്പണബോധമുള്ള അദ്ധ്യാപകരും കോളേജിലെ പഠനാന്തരീക്ഷവും കൂടിച്ചേർന്നതു കൊണ്ടാണെന് പ്രിൻസിപ്പാൾ ഡോ.എ. സുരേന്ദ്രൻ പറഞ്ഞു. ഈ കോളേജിന് ലഭിച്ച പന്ത്രണ്ടാം റാങ്കാണിത്. വിജയികളെ അദ്ദേഹവും കോളേജ് അദ്ധ്യാപകരും മാനേജ്മെന്റും സഹപാഠികളും അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
