January 28, 2026

മഹിള കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എസ്.പി ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി

Share this News

മഹിള കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എസ്.പി ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി

പീഡന കേസ്സിൽ പ്രതികളായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നിന്നും മാറ്റാനുള്ള ആർജ്ജവം സിപിഎം പോളിറ്റ് ബ്യൂറോ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. വനിതാ ശാക്തീകരണത്തിന്റെ പ്രതീകമാണെന്ന് പറയപ്പെടുന്ന വൃന്ദ കാരാട്ട് ഉൾപ്പെടുന്ന പോളിറ്റ് ബ്യൂറോ പിണറായി വിജയനെതിരെ നടപടിയെടുക്കാൻ തയ്യാറാകണമെന്നു മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ എസ്. പി. ഓഫീസ് മാർച്ച് അയ്യന്തോളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് വള്ളൂർ . മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബീന രവിശങ്കർ, സുബൈദ മുഹമ്മദ്, സോയ ജോസഫ്, സി. ബി. ഗീത, അഡ്വ. സുബി ബാബു, നിർമ്മല, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.വി. ദാസൻ, ജയലക്ഷ്മി ടീച്ചർ, ലീന ഡേവിഡ്, ജിന്നി ജോയ്, ഷീല രാജൻ, ഷിഫ സന്തോഷ്. അഡ്വ. സന്ധ്യ, ബിന്ദു കുമാരൻ സ്വപ്ന രാമചന്ദ്രൻ മുതലായവരും സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!