January 30, 2026

മുടിക്കോട് ദേശീയപാതയിൽ അറ്റകുറ്റപണി നടത്തുന്ന ടിപ്പറിന്റെ പുറകിൽ ലോറി ഇടിച്ച് അപകടം

Share this News

മുടിക്കോട് ദേശീയപാതയിൽ അറ്റകുറ്റപണി നടത്തുന്ന ടിപ്പറിന്റെ പുറകിൽ ലോറി ഇടിച്ച് അപകടം

മുടിക്കോടിനും വട്ടക്കല്ലിനും ഇടയിലാണ് അപകടം. പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്ന ടിപ്പർ ലോറി റോഡിൽ സൈഡിൽ പാർക്ക് ചെയ്തിക്കായിരുന്നു ടിപ്പറിന്റെ പുറകിൽ വന്ന് കണ്ടെയ്നർ വന്നിടിക്കായിരുന്നു. ഡ്രൈവർക്കും ഒരു സ്ത്രീയ്ക്കു പരിക്ക് പറ്റി. ഉടനെ തന്നെ നാട്ടുക്കാരുടെ സഹായത്തോടെ തൃശ്ശൂർ ആശുപത്രിയിൽ എത്തിച്ചു. വൈകീട്ട് 4.30 യോട് കൂടെയാണ് സംഭവം ഉണ്ടായത്. ഇവർ യത്ര ചെയ്ത വാഹനത്തിന്റെ തൊട്ട് പുറകിൽ വന്ന വാണിയമ്പറയിലെ മുൻ വാർഡ് മെമ്പർ എൻ.കെ വിജയൻ കുട്ടി ഉടൻ തന്നെ 108 ആംബുലൻസ് വിളിക്കുകയും നാട്ടുകാരുടെ സഹായത്താൽ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ടിപ്പറിൽ ഇടിച്ചതും ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീണതിനാൽ വലിയ അപകടം ഒഴിവായി. ലോറി ഡ്രൈവർക്കും ചെറിയ പരിക്ക് ഉണ്ട്

അപകടം നടന്നാൽ ഉടൻ 108 എന്ന നമ്പറിൽ വിളിക്കുക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!