
ചുവന്നമണ്ണ് ദേശീയപാതയിലെ ഗതാഗത നിയന്ത്രണത്തിന് വെച്ച ബാരിക്കെയ്ഡിൽ തട്ടി വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ ടിപ്പർ ലോറി കയറി അപകടം
ചുവന്നമണ്ണ് ദേശീയപാതയിൽ ഗതാഗതനിയന്ത്രണത്തിന് വെച്ച ബാരിക്കെയ്ഡിൽ ബൈക്ക് തട്ടി വീഴുകയും തുടർന്ന് എതിരെ വന്ന ടിപ്പർ കാലിലൂടെ കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വണ്ടാഴി സ്വദേശി കൃഷ്ണൻ കുട്ടി (47) കാൽ പൂർണ്ണമായി തകർന്നു. കൂടെയുണ്ടായിരുന്ന കിഴക്കഞ്ചേരി സ്വദേശി മണിരാജനും (46) പരിക്ക് പറ്റി.റോഡ് പണിയുമ്പോൾ വേണ്ടത്ര നല്ല രീതിയിൽ സുരക്ഷയൊരുക്കാതെ ബാരിക്കെയ്ഡുകൾ വെക്കാതെയാണ് പലപ്പോഴും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് . പ്ലാസ്റ്റിക്ക് ബാരിക്കെയ്ഡിൽ വെള്ളം നിറച്ച് കയർ കെട്ടി വാഹനം ക്രോസ് ചെയ്യാൻ കഴിയാത്ത വിധം വേണം ട്രാഫിക്ക് നിയന്ത്രിക്കാൻ . പല തവണ ജനകീയ കൂട്ടായ്മകൾ ആവശ്യപ്പെടാറുണ്ട്. ഇന്ന് ബാരിക്കെയ്ഡുകൾ വളരെ ഗ്യാപ്പിട്ടാണ് വെച്ചിരുന്നത് ഇടയ്ക്ക് ഇത് താഴെ വീണ് കിടക്കാറും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
