January 28, 2026

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കാണാൻ പുതുക്കുടി പുഷ്പനെത്തി

Share this News

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കാണാൻ പുതുക്കുടി പുഷ്പനെത്തി

രാത്രി ഏഴരയോടെയാണ് സ്ട്രെക്ച്ചറിൽ കിടത്തിയ പു ഷ്പനെ പ്രവർത്തകർ ടൗൺഹാളിൽ എത്തിച്ചത്. നിറകണ്ണുകളോടെ പുഷ്പൻ കോടിയേരിക്ക് ആദ രാഞ്ജലികൾ അർപ്പിച്ചു. കോടിയേരി തലശേരിയി ലെത്തി പുഷ്പനെ സന്ദർശിക്കാറുണ്ടായിരുന്നു.കോടിയേരി കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ യാണ് കൂത്തുപറമ്പ് വെടി വയ്പ് നടന്നത്. കൂ ത്തുപറമ്പിൽ അന്നത്തെ സഹകരണ മന്ത്രി എം. വി.രാഘവനെതിരെ കരിങ്കൊടി പ്രതിഷേധം നട ത്തിയ അഞ്ചു പേരെയാണ് പൊലിസ് മുന്നറിയി പ്പു നൽകാതെ വെടി വച്ചുകൊന്നത്. വെടി വയ്പി ൽ മാരകമായി പരിക്കേറ്റ പുഷ്പൻ ശയ്യാവലംബി യായി മനേക്കരയിലെ വീട്ടിൽ കഴിയുകയാണ്. തന്റെ പ്രിയ സഖാവിനെ അവസാനമായി ഒന്നു കാണണമെന്നു പുഷ്പൻ ആഗ്രഹം പ്രകടിപ്പിച്ചതി നെ തുടർന്നാണ് പാർട്ടി പ്രവർത്തകർ ആംബുല ൻസിൽ പുഷ്പനെ പൊതുദർശനം നടക്കുന്ന ത ലശേരി ടൗൺ ഹാളിലെത്തിച്ചത്. പ്രിയ സഖാവിന്റെ ശരീരം കണ്ട പുഷ്പൻ മുഷ്ടി ചുരുട്ടി ലാൽസലാം മുഴക്കിയത് വികാരനിർഭര രംഗമായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!