
വയോജനങ്ങൾക്ക് ഇത്തിരി കരുതലുമായി സെന്റ് ആന്റൺ വിദ്യാപീഠം
ലോക വയോജന ദിനത്തിൽ സെന്റ് ആന്റൺ വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാർത്ഥികളും കണ്ണാറയിലുള്ള ശ്രീപരമേശ്വരി ഗ്രാമ സേവാസമിതിയുടെ മാതൃസദനം സന്ദർശിച്ചു. ജീവിതത്തിന്റെ സായാഹ്നത്തോടടുക്കുന്ന അമ്മമാരോടൊപ്പം ഒളിമങ്ങാത്ത ഓർമ്മകൾ പരസ്പരം പങ്കുവെച്ച് ചെലവഴിച്ച നിമിഷങ്ങൾ ഏവർക്കും ഒരു നവ്യാനുഭവമായിരുന്നു. നമ്മുടെ മുതിർന്ന പൗരന്മാരെ ഓർക്കാനും സ്നേഹിക്കാനും ലഭിച്ച ഈ ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കലാപരിപാടികൾ ജീവിതത്തിലെ ഈ വിശ്രമവേളയിൽ അന്തേവാസികളുടെ മനസ്സിന് ഏറെ ആശ്വാസവും സന്തോഷും പകർന്നു നൽകാൻ പര്യാപ്തമായിരുന്നു തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരം അമ്മമാരും നല്ല രീതിയിൽ തന്നെ വിനിയോഗിച്ചു. അന്നേ ദിവസം സെന്റ് ആന്റൺ വിദ്യാപീഠം മാതൃസദനത്തിലെ എല്ലാ അമ്മമാർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ജെന്നി ജെയിംസ് ,അധ്യാപകരായ മീരാഭായ് , ബിന്ദു, എബിൻ ലോക്കൽ മാനേജർ പ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
