
തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു
ലഹരി ഉപയോഗിക്കില്ല എന്ന തീരുമാനമെടുക്കുന്നതിന് പ്രചോദിപ്പിച്ചത് ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണ കഥയെന്ന് അനീഷ് മേക്കര പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ ഗാന്ധിജയന്തി ദിനാശംസകളർപ്പിച്ച് സംസാരിച്ചു. താൻ പത്താം തരത്തിൽ പഠിക്കുബോൾ ഗാന്ധിജിയുടെ സത്യാന്വേഷണ കഥ വായിക്കാൻ ഇടവന്നതാണ് ജീവിതത്തിൽ ലഹരിക്ക് അടിപ്പെടില്ലെന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും, പുതിയ തലമുറ ഗാന്ധിയെ പഠിക്കണമെന്നും അനീഷ് പറഞ്ഞു. ICDS ഓഫീസർ നിത, അങ്കണവാടി വർക്കർ ഓമന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
