January 28, 2026

വാണിയമ്പാറയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് “ഒരുമയുടെ ഗ്രാമവഴിയോരത്ത് ” സൗഹൃദ സംഗമം നടത്തി

Share this News

വാണിയമ്പാറയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഒരുമയുടെ ഗ്രാമവഴിയോരത്ത് എന്ന തലക്കെട്ടിൽ മഹല്ല് ജുമാ മസ്ജിദ് കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം നവ്യാനുഭവമായി
പ്രസിഡന്റ് എം.എ.മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഖത്തീബ് ഹൈദർ അലി ഹസനി സംഗമം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി. റഫീഖ് മാസ്റ്റർ ആമുഖം അവതരിപ്പിച്ചു.
സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാദർ ഗീവർഗീസ് ജോയി, സി.പി.എം എൽ.സി.സെക്രട്ടറി മാത്യു നൈനാൻ, സി.പി.ഐ. എൽ.സി.സെക്രട്ടറി സനിൽ വാണിയമ്പാറ, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.ജി.കെ.സുന്ദരരാജൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം ഷീല അലക്സ് എന്നിവർ ആശംസകൾ നേർന്നു. മഹല്ല് സെക്രട്ടറി ഷാബു നീലിപ്പാറ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷറഫ് ഇളയാട്ടിൽ നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!