January 28, 2026

ലോക വയോജന ദിനത്തിൽ ചെന്നായപ്പാറ ആശ്രമത്തിലെ അന്തേവാസികൾക്കായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Share this News

ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ ചെന്നായപ്പാറ ആശ്രമത്തിലെ അന്തേവാസികൾക്കായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗാന്ധിജിയുടെ ചായ്യ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് ക്യാമ്പിനു തുടക്കം കുറിച്ചത്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ (AMAI)ഓഫ് ഇന്ത്യയുടെയും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആണ് മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ്
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ്‌ കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എംപി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. AMAI പ്രസിഡന്റ്‌ ഡോക്ടർ ഏലിയാമ്മ റാഫേൽ ക്യാമ്പ് അവതരണം നടത്തി.സെക്രട്ടറി ഡോക്ടർ പ്രിംസി പോളി ഉൾപ്പെടെ 7 ഓളം ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

ഫാദർ ജോഷി കണ്ണമ്പുഴ, ലീലാമ്മ തോമസ്,ജിത്ത് ചാക്കോ, എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ശകുന്തള ഉണ്ണികൃഷ്ണൻ,സിനോയ് സുബ്രഹ്മണ്യൻ, മിനി വിനോദ്, സി വി ജോസ്, ഷിബു പോൾ, റോയ് തോമസ്, സജി തന്നിക്കൽ,ബിന്ദു ബിജു, എ സി മത്തായി, കെ എം പൗലോസ്, ബേസിൽ തമ്പി,വിബിൻ മുക്കാട്ടുക്കര,റാഫെൽ മേലെടത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ ആശ്രമത്തിലേക്കു ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഫാദർ ജോഷി കണ്ണബുഴക്ക് കൈമാറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!