
മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും
മയക്കുമരുന്ന് കേസിൽ പ്രതിയായ തളിപ്പറമ്പ് സ്വദേശി 23 വയസ്സുള്ള മുഹമ്മദ് ഹാഫീസിന് വടകര NDPS സ്‌പെഷ്യൽ കോടതി പത്തു വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലീപും സംഘവും ചേർന്ന് ഇയാളെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച LSD , കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നീ അതിമാരക മയക്കുമരുന്നുകളുമായി 30 മേയ് 2021 തീയതി അറസ്റ്റ് ചെയ്തിരുന്നു.
ബാഗ്ലൂർ കേന്ദ്രികരിച്ചുള്ള വമ്പൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയായിരുന്നു ഇയാൾ. മാസങ്ങളോളം പ്രതിയെ നിരീക്ഷിച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. കണ്ണൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറായ രാഗേഷ്.ടി യാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേരള എക്സൈസിന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ സനൂജ്. എ ഹാജരായി.
തളിപ്പറമ്പ് റെയിഞ്ച് ഇൻപെക്ടർ ദിലിപ് എം ഉം പാർട്ടിയും കണ്ടെടുത്ത തുടർച്ചയായ രണ്ടാമത്തെ കേസിലാണ് കോടതി 10 വർഷം തടവും പിഴയും ശിക്ഷ വിധിക്കുന്നത് സെപ്റ്റംബർ ആദ്യ വാരത്തിൽ ന്യൂ ഇയർ പാർട്ടിക്കായി മയക്കുമരുന്ന് എത്തിച്ച തളിപ്പറമ്പ് മന്ന സ്വദേശി സമീർഅലി, നരിക്കോട് സ്വദേശി ത്വയിബ് എന്നിവരെ ഇതേ മാതൃകയിൽ കോടതി ശിക്ഷിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
