
കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി തൃശ്ശൂർ ജില്ല കമ്മിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തി
കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി തൃശ്ശൂർ ജില്ല കമ്മിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. ക്യാമ്പയിന്റെ ഉദ്ഘാടനം കേരള ബാങ്കിന്റെ വൈസ് ചെയർമാനും സിപിഎം നേതാവുമായ എം.കെ. കണ്ണൻ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജോയിന്റ് സംസ്ഥാന സെക്രട്ടറി ബെന്നി ഇമ്മട്ടി മുഖ്യാതിഥിയായി . ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ട് സ്വാഗതം പറഞ്ഞു. സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ദീപു , മറ്റു പ്രമുഖരും പങ്കെടുത്തു. മെമ്പർഷിപ്പ് ക്യാമ്പനിൽ ആദ്യ മെമ്പർഷിപ്പ് എം.കെ കണ്ണനിൽ നിന്നും പാണഞ്ചേരി വ്യാപരി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ ഏറ്റുവാങ്ങി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
