September 8, 2024

Thrissur City Police അറിയിപ്പ് നിധി കമ്പനികൾക്ക് പ്രവർത്തിക്കുവാൻ 2013 ലെ കമ്പനി നിയമം സെക്ഷൻ 406 പ്രകാരം കേന്ദ്രഗവൺമെന്റിന്റെ കമ്പനികാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങേണ്ടതാണ്.

Share this News

നിധി കമ്പനികൾക്ക് പ്രവർത്തിക്കുവാൻ 2013 ലെ കമ്പനി നിയമം സെക്ഷൻ 406 പ്രകാരം കേന്ദ്രഗവൺമെന്റിന്റെ കമ്പനികാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങേണ്ടതാണ്. മാത്രവുമല്ല, ഇത്തരം സ്ഥാപനങ്ങൾ 2014ലെ നിധി കമ്പനി നിയമം റൂൾസ് 3A, 23A എന്നിവ അനുസരിച്ച് ഫോറം NDH-4 ൽ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങിയാൽ മാത്രമേ, പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയുള്ളൂ. എന്നാൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ജില്ലയിൽ പലയിടത്തും നിധി കമ്പനികൾ എന്നും, കേന്ദ്രഗവൺമെന്റിന്റെ രജിസ്ത്രേഷൻ ലഭ്യമായ സ്ഥാപനം എന്ന നിലയിലും പരസ്യങ്ങളും ബോർഡുകളും പ്രദർശിപ്പിച്ച് പണമിടപാടുകൾ നടത്തുന്നത് തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും അത് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതാണ്.

നിയമപ്രകാരമുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പണമിടപാടു സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച്, വഞ്ചിതരാകരുതെന്ന് എല്ലാ പൊതുജനങ്ങളേയും അറിയിക്കുന്നു.

VADAKKENCHERY, CHITTUR

error: Content is protected !!