തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘത്തിന് തെലുങ്കാനപോലീസിൻറെ അഭിനന്ദനം
സാമൂഹ്യ മാധ്യമങ്ങൾ വഴി വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയച്ച് ഇതിനായി നികുതിയും, ഇൻഷുറൻസും എന്നപേരിൽ വൻതുകകൾ വാങ്ങി തട്ടിപ്പുനടത്തിയിരുന്ന മണിപ്പൂരികളായ ഭാര്യയേയും ഭർത്താവിനേയും ബാംഗ്ളൂരിലെത്തി വലവീശിപിടിച്ച തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘത്തിന് തെലുങ്കാനപോലീസിൻറെ അഭിനന്ദനം
മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വൻതുകകൾ തട്ടിയെടുത്തതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതിൽ സൌത്ത് ഇന്ത്യയിലെതന്നെ പ്രധാന തട്ടിപ്പുസംഘത്തെയാണ് പിടികൂടിയിരിക്കുന്നത് എന്നാണ് അഭിനന്ദനങ്ങളിൽ അറിയിക്കുന്നത്.
മണിപ്പൂർ സദർഹിൽസ് തയോങ് സ്വദേശി സെർതോ റുഗ്നെയ്ഹുതി കോം (36) ഭർത്താവ് സെർതോഹൃനെയ് തോങ് കോഗ് (35) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ പോലീസ് ബാംഗ്ളൂരിൽ തങ്ങി പത്ത് ദിവസത്തോളം നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റുചെയ്ത് ത്. ഡൽഹി, ബാംഗ്ളൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പുകൾ ഓപ്പറേറ്റ്ചെയ്തിരുന്നത്. പരാതിക്കാരിയിൽനിന്നുമാത്രം 35 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
തട്ടിപ്പുസംഘത്തിലെ പ്രധാനി സെർതോറുഗ്നെയ്ഹുയി കോം ആണ്. പാഴ്സൽ കമ്പനിയിൽ നിന്നാണെന്നും സമ്മാനം അയച്ച് തരുവാനുള്ള നടപടികൾക്കാണെന്നും പറഞ്ഞ് വൻ തുകകൾ വിവിധ അക്കൌണ്ടിലേക്കായി അയപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്. പണം കൈപ്പറ്റിയതിനുശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നും, സംഭവം റിസർവ്വ് ബാങ്കിനേയും പോലീസിനേയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി കൂടുതൽ തുക ആവശ്യപ്പെടും. അതും കൈപറ്റിയാൽ താമസവും കോൺടാക്റ്റ് നമ്പരും മാറും. ഇതായിരുന്നു തട്ടിപ്പുരീതി.
തൃശ്ശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫ്, സബ് ഇൻസ്പെക്ടർ നൈറ്റ്, എ.എസ്.െഎ. സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ്ണ, സിവിൽ പോലീസ് ഓഫീസറായ ശ്രീകുമാർ.കെ.കെ, അനൂപ്.വി.ബി, ശരത്ത്, അനീഷ്.കെ, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി മൊബൈൽഫോണുകൾ, സിംകാർഡുകൾ, ചെക്ക്ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവ ഇവരിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയുള്ള സൌഹൃദാഭ്യർത്ഥനകളിൽ ജാഗ്രത വേണം –
അപരിചിതരുടെ ഫേസ് ബുക്ക് അക്കൌണ്ടുകളിൽ വരുന്ന സൌഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പുലർത്തണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ഐ.പി.എസ് പറഞ്ഞു.
Thrissur updation what’s app group ൽ Join ചെയ്യാം👇
https://chat.whatsapp.com/JSLKSJ3EeLL0iLsWp4s4oV
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഗ്രാനൈറ്റ്ആൻ്റ് മാർബിൾസ് ഡീലറായ ദൃശ്യ മാർബിൾസ് ഷോറൂമകളിൽ ആനിവേഴ്സറി ആഘോഷങ്ങൾ
വമ്പിച്ച ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും
DRISYA_MARBLES
CHITTUR. VADAKKENCHERRY
വിശദ വിവരങ്ങൾക്ക് വിളിക്കുക
8593989861
എൻ്റെവീട് എൻ്റെസ്വപ്നം