
ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിൽ മോഷണകുറ്റം ആരോപിച്ച് 15 വയസ്സുകാരനെ വൈദികൻ ക്രൂരമായിമർദ്ദിച്ചതായി പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
തൃശൂർ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് സംഭവം. സ്കൂൾ ബസിലെ ആയയുടെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ വൈദികൻ മർദിച്ചത് എന്ന് പറയുന്നു. സ്വകാര്യ ഭാഗത്ത് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചും. കൈ കാലുകളിൽ വടി ഉപയോഗിച്ചും മർദിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ ആശ്രമത്തിലെ ഫാ. സുശീലിനെതിരെ കുട്ടി പോലീസിന് മൊഴിനൽകി. ഇതേ തുടർന്ന് ഒല്ലൂർ പോലീസ് വൈദികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
എം.സി.ബി.എസ് സഭാ വൈദീകനാണ് ഫാ. സുശീല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

