
അന്തിക്കാട് ചെമ്മാപ്പിള്ളി തൂക്കുപാലത്തിൽ നിന്ന് പുഴയിൽ ചാടിയ 19കാരൻ മരിച്ചു
അന്തിക്കാട് ചെമ്മാ പ്പിള്ളി തൂക്കുപാലത്തിൽ നിന്ന് പുഴയിൽ ചാടിയ 19കാരൻ മരിച്ചു. കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍ മകന്‍ അമ്പാടി കണ്ണന്‍ (19 ) ആണ് മരിച്ചത്. ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്നുമാണ് ഇയാൾ പുഴയിൽ ചാടിയത്. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥി നാട്ടിക ഫയര്‍ഫോഴ്‌സും, തൃശ്ശൂരിൽ നിന്നും എത്തിയഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം ജോൺ ബ്രിട്ടോ, ജിമോദ് ശ്യാം,അഭീഷ്, സജിൻ, ജിബിൻ എന്നിവരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി പോലീസിന് കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 
https://chat.whatsapp.com/IsUl7FcYppLFsknC9Bw2FF
